19 April 2024 Friday

സംസ്ഥാനത്ത് നടന്ന എല്ലാ തെരെഞ്ഞെടുപ്പിലും വോട്ട് ചെയ്ത ലക്ഷ്മിക്കുട്ടി അമ്മക്ക് വയസ്സ് 102

ckmnews



ചങ്ങരംകുളം:സംസ്ഥാനത്ത് ഇത് വരെ നടന്ന എല്ലാ തെരെഞ്ഞെടുപ്പിലും വോട്ട് ചെയ്ത് റെക്കോര്‍ഡ് തീര്‍ക്കുകയാണ് ചിയ്യാനൂര്‍ സ്വദേശിയായ ലക്ഷ്മിക്കുട്ടിഅമ്മ.അമ്മക്ക് വയസ്സ് 102 ആയെങ്കിലും വോട്ട് ചെയ്യാനെത്തുന്നത് കൃത്യമായ രാഷ്ട്രീയ ബോധത്തോടെയാണ്.മലപ്പുറം ആലംകോട് ചിയ്യാനൂര്‍ സ്വദേശിയായ പരേതനായ മച്ചിങ്ങല്‍ ഗോവിന്ദന്‍നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മയാണ് ജിഎല്‍പി സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ മരുമകള്‍ക്കും പേരക്കുട്ടിക്കും ഒപ്പമെത്തി വോട്ടവകാശം വിനിയോഗിച്ചത്.സംസ്ഥാനത്ത് ഇന്ന് വരെ നടന്ന എല്ലാ തെരെഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയ ഈ മുത്തശ്ശിക്ക് ദൈവീകാനുഗ്രഹത്താല്‍ ഇത് വരെയും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല എന്നാണ് മക്കളും മരുമക്കളും പറയുന്നത്.പത്രം വായിക്കുകയും ചാനലില്‍ വാര്‍ത്ത കാണുകയും ചെയ്യുന്ന മുത്തശ്ശി രാഷ്ട്രീയത്തെയും സാമൂഹ്യ ചുറ്റുപാടുകളെയും സൂക്ഷ്മതോടെയാണ് നോക്കിക്കാണുന്നത്.