29 March 2024 Friday

ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂരില്‍ ബൂത്തില്‍ വാക്കേറ്റം പോലീസ് ലാത്തി വീശി

ckmnews

ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂരില്‍ ബൂത്തില്‍ വാക്കേറ്റം പോലീസ് ലാത്തി വീശി


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പിനിടെ ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ ചിയ്യാനൂരിലെ പോളിങ് ബൂത്തില്‍ വാക്കേറ്റം.ഒരു വിഭാഗം ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ ശ്രമിച്ചതിനിടെയുണ്ടായയ വാക്കേറ്റം പിന്നീട് സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയായിരുന്നു.തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി ബൂത്തിന് മുന്നില്‍ സംഘടിച്ച് നിന്ന പ്രവര്‍ത്തകരെ ലാത്തി വീശി വിരട്ടി ഓടിച്ചാണ് രംഗം ശാന്തമാക്കിയത്.