20 April 2024 Saturday

പൊന്നാനി പോലീസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ചു

ckmnews

പൊന്നാനി പോലീസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ചു


പൊന്നാനി:പോലീസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ച് വന്‍നാശം.പൊന്നാനി മുറിഞ്ഞഴി സ്വദേശിനി വമ്പന്റെ ബീവാത്തു എന്നവരുടെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്.വീട്ടിലെ ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളുമടക്കം നിരവധി നിത്യോപയോഗ വസ്തുക്കളും, വീടിന്റെ മേൽക്കൂരയും പൂർണമായും കത്തി നശിച്ചു.പൊന്നാനി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും,നാട്ടുകാരും ചേർന്ന് തീയണച്ചു.ഈ വീട്ടിൽ അടുത്ത മാസം നടക്കാനിരിക്കുന്ന പെൺകുട്ടിയുടെ കല്യാണത്തിനായി സമാഹരിച്ചിരുന്ന വസ്തുക്കൾ അടക്കം കത്തി നശിച്ചതിന്റെ ആഘാതത്തിലാണ് വീട്ടുകാർ.