20 April 2024 Saturday

എട്ടുവയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ 93കാരന്‍ അറസ്​റ്റില്‍

ckmnews

കൊട്ടിയം: എട്ടുവയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ 93 കാരനെ പോക്സോ വകുപ്പുചുമത്തി ​െപാലീസ് അറസ്​റ്റ്​ ചെയ്തു. മുഖത്തല കിഴവൂര്‍ സ്വദേശി കാസിംകുഞ്ഞാണ് അറസ്​റ്റിലായത്. കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിനടുത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ ബാലികയെ ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി. സമീപജില്ലയില്‍ താമസിക്കുന്ന മാതാവി​െന്‍റ അടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ശാരീരിക അസ്വസ്ഥതകളും പനിയും പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. മാതാവ് ചൈല്‍ഡ്​ലൈന് പരാതി നല്‍കി. കൊട്ടിയം ​െപാലീസ് കേസ് രജിസ്​റ്റര്‍ ചെയ്ത് പ്രതിയെ അറസ്​റ്റ്​ ചെയ്തു.