20 April 2024 Saturday

വീണ്ടും ഇടിവ്; സ്വര്‍ണവില 160 രൂപ കുറഞ്ഞു

ckmnews

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. സംസ്ഥാനത്ത് പവന് 160 രൂപയാണ് ഇന്നു കുറഞ്ഞത്. സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയായി. 36,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ഗ്രാമിന് ഇരുപതു രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 4580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം എട്ടിനാണ് വില ഏറ്റവും ഉയര്‍ന്നുനിന്നത്. 37,280 രൂപയായിരുന്നു അന്നത്തെ വില.