29 March 2024 Friday

ആവേശം ചോരാതെ വിപണി

ckmnews

ഓഹരിവിപണി ആവേശം ചോരാതെ ഉയരങ്ങളിലേക്കു പോവുകയാണ്. നിഫ്റ്റി 13,500 നു മുകളിലും സെന്‍സെക്സ് 46,200-നു മുകളിലും സ്ഥിരത കൈവരിക്കുന്ന നിലയാണ് ഇന്നു വ്യാപാരത്തിന്‍്റെ തുടക്കത്തില്‍ കണ്ടത്.കര്‍ഷക സമരത്തില്‍ ഒത്തുതീര്‍പ്പിനു വഴി തെളിയാത്തതു വിപണി ആശങ്കയോടെയാണു കാണുന്നത്.കുദ്രേമുഖ് അയണ്‍ ഓര്‍ കമ്ബനിയുടെ ഓഹരി പത്തു ശതമാനം ഉയര്‍ന്നു. ഇരുമ്ബയിര് വില കുതിച്ചുയരുന്നതും കയറ്റുമതി ഓര്‍ഡര്‍ കൂടുന്നതും കമ്ബനിക്കു നേട്ടമാണ്. ഗൃഹോപകരണ നിര്‍മാതാക്കളായ ഐഎഫ് ബി ഇന്‍ഡസ്ട്രീസില്‍ നിക്ഷേപ താല്‍പര്യം വര്‍ധിച്ചു.ഓഹരി വില ഇന്നു രാവിലെ ഒന്‍പതു ശതമാനം കൂടി. ടാറ്റാ സ്റ്റീല്‍, സുവേന്‍ ലൈഫ്, എല്‍ജി എക്വിപ്മെന്‍്റ്സ്, സുന്ദരം ഫിനാന്‍സ് തുടങ്ങിയവയും നല്ല നേട്ടത്തിലാണ്. കഴിഞ്ഞയാഴ്ച ഐപിഒ നടത്തിയ ബര്‍ഗര്‍ കിംഗ് 92 ശതമാനം നേട്ടത്തില്‍ 115.35 രൂപയിലാണു ലിസ്റ്റ് ചെയ്തത്. വ്യാപാരത്തിലും വില കയറിയെസ് ബാങ്ക് ഓഹരികള്‍ ഇന്നും താഴോട്ടാണ്. രാവിലെ വില അഞ്ചു ശതമാനം താണു.രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1835 ഡോളറിലേക്കു താണു. കേരളത്തില്‍ പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയായി.