28 March 2024 Thursday

മുംബൈയില്‍ ഒന്നരക്കിലോയോളം മയക്കുമരുന്നുമായി സ്ത്രീ അറസ്റ്റില്‍

ckmnews

മുംബൈയില്‍ ഒന്നരക്കിലോയോളം മയക്കുമരുന്നുമായി സ്ത്രീ അറസ്റ്റില്‍. ആന്റി നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.കഴിഞ്ഞ ദിവസമാണ് ഇവരുടെ ഫ്ലാറ്റില്‍ റെയ്ഡ് നടന്നത്. തുടര്‍ന്ന് ഒന്നരക്കിലോയോളം മയക്കുമരുന്നും ഒന്‍പത് ലക്ഷത്തോളം രൂപയും ഫ്ലാറ്റില്‍ നിന്നും പോലീസ് പിടിച്ചെടുക്കുകയായിരുന്നു.ഫ്ലാറ്റില്‍ ഇവരുടെ ഒപ്പം താമസിച്ചിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. മുംബൈ മയക്കുമരുന്ന് കേസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആന്റി നാര്‍ക്കോട്ടിക്‌സ് സെല്‍ ഡിസിപി ദത്ത നലവഡെ അറിയിച്ചു.