23 April 2024 Tuesday

NCSC പാവിട്ടപ്പുറം പത്തിന്റെ തിളക്കത്തിൽ ബസ്റ്റോപ്പ് ഉദ്ഘാടനം പിപി അശറഫ് ഉദ്ഘാടനം ചെയ്തു

ckmnews

NCSC പാവിട്ടപ്പുറം പത്തിന്റെ തിളക്കത്തിൽ.


ചങ്ങരംകുളം:പത്താം വാർഷികം ആഘോഷിക്കുന്ന NCSC CLUB ഏറെ ജനോപകാരപ്രദമായ പ്രവർത്തനത്തോട് കൂടിയാണ്, ഈ കോവിഡ് കാലത്ത് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്.പാവിട്ടപ്പുറം AMLP സ്കൂൾ പരിസരത്ത് ഒരു ബസ്സ്സ്റ്റോപ്പ്‌,ജനങ്ങളുടെ അത്യാവശ്യമാണെന്ന് മനസ്സിലാക്കി സാധാരണ ആഘോഷങ്ങളിലേക്കും, വർണ്ണാഭമായ അനാവശ്യ ചിലവുകളെ പൂർണ്ണമായും ഒഴിവാക്കിയാണ് ക്ലബ്ബ് അംഗങ്ങൾ ഒരുമയോടെ ബസ്സ്റ്റോപ്പ്‌ നിർമ്മാണം എന്ന തീരുമാനം എടുത്തത്.നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബസ്റ്റോപ്പ് ഉദ്ഘാടനവും ഒപ്പം തന്നെ പാവിട്ടപ്പുറം AMLP സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സ്വലാഹുദ്ധീൻ അയ്യൂബിക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണ ഉൽഘാടനവും ബഹുമാനപ്പെട്ട മുൻ ഡെപ്യൂട്ടി കളക്ടർ

PP അഷ്‌റഫ്‌ ഉദ്ഘാടനം നിർവഹിച്ചു.LSS പരീക്ഷയിൽ ചരിത്രത്തിൽ ആദ്യമായി പാവിട്ടപ്പുറം AMLP സ്കൂളിൽ നിന്നും വിജയിക്കുന്ന വിദ്യാർത്ഥി കൂടിയാണ്.സിനിമാ കലാ സംവിധായകനും, എഴുത്തുകാരനും, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന,സുബൈർ സിന്ദഗിയുടെയും,ഷൈബത്തിന്റെയും മകനാണ് മുഹമ്മദ്‌ സ്വലാഹുദ്ധീൻ അയ്യൂബി.കൊറോണ കാലത്തെ സേവന രംഗത്ത് ഏറെ ചർച്ചചെയ്യപ്പെട്ട സാമൂഹിക പ്രവർത്തകനും കൂടിയാണ് സുബൈർ സിന്ദഗി.