25 April 2024 Thursday

മുൻപേ പറക്കുന്ന പക്ഷികൾ: നോവൽ ചർച്ച സംഘടിപ്പിച്ചു

ckmnews

മുൻപേ പറക്കുന്ന പക്ഷികൾ: നോവൽ ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നടത്തി വരുന്ന പ്രതിവാര പുസ്തക ചർച്ചയിൽ സി.രാധാകൃഷ്ണൻ്റെ വയലാർ പുരസ്കാരം നേടിയ 'മുൻപേ പറക്കുന്ന പക്ഷികൾ' എന്ന നോവൽ ചർച്ച ചെയ്തു. പുസ്തകത്തെ ആധാരമാക്കി കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.  പ്രസിഡൻ്റ് എം.ശ്രീധരൻ മോഡറേറ്ററായി എ. വത്സല, ബിനി.എം വായനാനുഭവങ്ങൾ പങ്കുവച്ചു. കൃഷ്ണൻ നമ്പൂതിരി, കെ. ഉണ്ണികൃഷ്ണൻ, വിജയൻ. സി, ചന്ദ്രിക രാമനുണ്ണി എന്നിവർ ആശംസകൾ അറിയിച്ചു. ബിനി. എം ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.