18 April 2024 Thursday

എസ് എസ് എഫ് :വികസന രേഖ സമർപ്പിച്ചു

ckmnews

എസ് എസ് എഫ് :വികസന രേഖ സമർപ്പിച്ചു


ചങ്ങരംകുളം:എസ്.എസ്.എഫ് നന്നംമുക്ക് സെക്ടർ വികസന സമിതിയുടെ  ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ കൺവീനർമാർക്ക്  വികസന രേഖ സമർപ്പിച്ചു.പഞ്ചായത്തിന്റെ വിദ്യാഭ്യാസ- സാംസ്കാരിക- സാമൂഹ്യ- കാർഷിക-ആരോഗ്യ മേഖലകളിൽ ഊന്നൽ നൽകേണ്ട വികസന പദ്ധതികളും ആശയങ്ങളുമാണ് വികസനരേഖയുടെ ഉള്ളടക്കം.  വികസന പുരോഗതിക്ക് ആവശ്യമായ മാർഗ നിർദേശങ്ങളും വികസന ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനാവശ്യമായ നൂതന മാർഗ്ഗങ്ങളും വികസന രേഖ മുന്നോട്ട് വെക്കുന്നുണ്ട്.       യു.ഡി.എഫ് കൺവീനർ നാഹിർ ആലുങ്ങലിനും എൽ.ഡി.എഫ് കൺവീനർ ടി സത്യനുമാണ് വികസന രേഖ കൈമാറിയത്.

അടുത്ത ഭരണകാലയളവിൽ വികസന രേഖയിലെ പദ്ധതികൾ പരിഗണിക്കുമെന്ന് ഇരു പാർട്ടി നേതാക്കളും ഉറപ്പ് നൽകി. മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്ഥമായ ഈ പദ്ധതി പുതിയ രാഷട്രീയ പ്രവർത്തനമാണെന്നും ഏറെ സന്തോഷകരമാണെന്നും അഭിപ്രായപ്പെട്ടു.  നന്നംമുക്ക് സെക്ടർ ഭാരവാഹികളായ അസ് ലം അഹ്സനി മുതുകാട് ഇസ്മാഈൽ ഫാളിലി കല്ലൂർമ്മ , മുഖ്സിത്ത് സഖാഫി  ജുനൈദ് ,ആബിൽ, ഷാബിൽ, അനസ് കാഞ്ഞിയൂർ സംബന്ധിച്ചു.