25 April 2024 Thursday

കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണവിഭവങ്ങൾ കൈമാറി വെൽഫെയർ പാർട്ടിയും..*

ckmnews

*

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഒരു ദിവസത്തെ ഭക്ഷണവിഭവങ്ങൾ വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് അധികൃതർക്ക് കൈമാറി.


എണ്ണൂറിൽ പരം അതിഥി തൊഴിലാളികൾക്കും, മറ്റുമാണ്  കിച്ചനിൽ നിന്നും  ദിവസവും രണ്ട് നേരം ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്നത്.


ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിതസുനിൽ, മെമ്പർമാരായ എം.കെ അൻവർ, അലി              പരുവിങ്ങൽ, പഞ്ചായത്ത് സെക്രട്ടറി വിനോദ് എന്നിവർ ചേർന്ന് ഭക്ഷണവിഭവങ്ങൾ സ്വീകരിച്ചു.

പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ അബ്ദുറഹ് മാൻ, സീനത്ത് കോക്കൂർ, ടി.വി അബ്ദുറഹ്മാൻ, ഇ.വി മുജീബ് കോക്കൂർ, റബീന കണിയത്ത് എന്നിവർ ചേർന്ന് കൈമാറി.