20 April 2024 Saturday

അനുമതിയില്ലാതെ വാഹനപ്രചരണം പൊന്നാനിയില്‍ 8 വാഹനങ്ങള്‍ പിടിച്ചെടുത്തു

ckmnews


പൊന്നാനി:തദ്ദേശതെരെഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചതോടെ പോലീസ് അനുമതിയില്ലാതെ വാഹനപ്രചരണം നടത്തിയ വാഹനങ്ങള്‍ പൊന്നാനി പോലീസ് പിടിച്ചെടുത്തു.രേഖാമൂലമുള്ള അനുമതി വാങ്ങാതെ പരസ്യപ്രചരണം നടത്തിയ വിവിധ പാര്‍ട്ടികളുടെ എട്ടോളം പ്രചരണവാഹനങ്ങളാണ് പൊന്നാനി പോലീസ് പിടികൂടി കേസെടുത്തത്.