18 April 2024 Thursday

കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കുന്നംകുളം സ്വദേശി മരിച്ചു

ckmnews


പെരുമ്പിലാവ്:കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കുന്നംകുളം അടുപ്പൂട്ടി സ്വദേശി മരിച്ചു.പുത്തൻപറമ്പിൽ ചന്ദ്രൻ മകൻ ജൂബിഷ്  (34) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കൊരട്ടിക്കര സെന്ററിൽ വെച്ചാണ് അപകടം നടന്നത്. സംഭവം നടന്ന ഉടനെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ രഞ്ജിനി സഹോദരങ്ങൾ:ജിതീഷ് ,ജിനേഷ്