23 April 2024 Tuesday

പൊന്നാനിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്

ckmnews



പൊന്നാനി:പൊന്നാനിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്.പൊന്നാനി, വട്ടേക്കാട് പറമ്പിൽ ചിന്നപ്പന്റെ ഭാര്യ അമ്മു(60), മക്കളായ പ്രകാശ്(36), സന്തോഷ്(33) എന്നിവരെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം മർദിച്ചത്.പ്രകാശന്റെ പരിക്ക് ഗുരുതരമാണ്.ഇയാളുടെ ഇടതുകൈയിൽ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.സന്തോഷിന്റെ മുഖത്തും സാരമായി പരിക്കേറ്റു. പൊന്നാനി ഈഴുവത്തിരുത്തി കുംഭാരകോളനിയിൽ വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം.മക്കളെ ആക്രമിക്കുന്നതു കണ്ട് തടയാൻചെന്ന അമ്മുവിന്റെ തോളെല്ലിന് മർദനത്തിൽ പരിക്കേറ്റു.കഞ്ചാവുവിൽപ്പന ചോദ്യംചെയ്തതാണ് ആക്രമണത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു. പൊന്നാനി പോലീസ് കേസെടുത്തു.