20 April 2024 Saturday

കാളാച്ചാലിൽബൈക്ക് റാലിയിയോടെ കലാശക്കൊട്ട് ആരവങ്ങളില്ലാതെ ചങ്ങരംകുളം ടൗൺ

ckmnews

കാളാച്ചാലിൽബൈക്ക് റാലിയിയോടെ കലാശക്കൊട്ട്  


ആരവങ്ങളില്ലാതെ ചങ്ങരംകുളം ടൗൺ 


ചങ്ങരംകുളം:ആലങ്കോട് -നന്നംമുക്ക് പഞ്ചായത്തുകളിലെ പ്രചരണ കലാശക്കൊണ്ട് ഏറെ ആരവങ്ങളില്ലാതെ സമാപിച്ചു.ചങ്ങരംകുളം ടൗണിൽ പ്രചരണ വാഹങ്ങൾ വന്നുപോയതല്ലാതെ കലാശകൊട്ട് ആ രവങ്ങളോടെ നടന്നില്ല.ശക്തമായ മത്സരം നടക്കുന്ന പല വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ മൂലം കലാശക്കൊണ്ട് ഉണ്ടായില്ല.ആലങ്കോട് ഗ്രാമപഞ്ചായത്തിലെ കാളാച്ചാൽ ഒന്നാം വാർഡിൽ യു ഡി എഫ് നടത്തിയ ബൈക്ക് റാലിയും പ്രചരണവും ശ്രദ്ധയാകര്‍ശിച്ചു .മൂന്നു വാർഡുകളിൽ നിന്നായിനൂറിൽ പരം ബൈക്കുകൾ പങ്കെടുത്ത റാലിയിൽ സമിപവാർഡുകളായ പന്താവൂർ കക്കാടിക്കൽ,കക്കിടിപ്പുറം, തച്ചു പറമ്പ് ,പന്താവൂർ പാലം, മണക്കടവ് പ്രദേശങ്ങളിൽ സഞ്ചരിച്ചു.3 മണിയോടെ ആരംഭിച്ചു. റാലിഹൈവേയിലൂടെ നീങ്ങി കാളാച്ചാൽ സെൻററിൽ 5 മണിയോടെ സമാപിക്കുകയായിരുന്നു. സംഘർഷ മേഖലയായി കണക്കാക്കുന്ന ഈ പ്രദേശത്ത് പോലീസ് നിരീക്ഷത്തിലായിരുന്നു റാലി