23 April 2024 Tuesday

തൃശൂർ ജില്ലയില്‍ 528 പേര്‍ക്ക് കൂടി കോവിഡ്, 570 പേര്‍ രോഗമുക്തരായി

ckmnews


തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 12/12/2020 528 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 570 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5778 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 139 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,187 ആണ്. 58,928 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.  

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 520 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 29 പുരുഷന്‍മാരും 17 സ്ത്രീകളും

പത്ത് വയസ്സിനു താഴെ 20 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമുണ്ട്.