20 April 2024 Saturday

പൊന്നാനി സിഐ സണ്ണി ചാക്കോ നാളെ മുതല്‍ കോഴിക്കോട് ഡിവൈഎസ്പി

ckmnews


പൊന്നാനി:കഴിഞ്ഞ മൂന്ന് വര്‍ഷമായി പൊന്നാനിയിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായി ജോലി ചെയ്തു ജനമനസ്സുകളില്‍ സ്ഥാനം നേടിയ സണ്ണി ചാക്കോക്ക് പ്രമോഷനോടു കൂടി സ്ഥലം മാറ്റം.കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയായാണ് നാളെ കാലത്ത് സണ്ണി ചാക്കോ ചാര്‍ജ്ജെടുക്കുന്നത്.പ്രദേശത്ത് നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കുകയും പൊന്നാനിയിലും പരിസരങ്ങളിലുമായി നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും പൊന്നാനി സ്റ്റേഷനെ തൃശ്ശൂര്‍ റൈഞ്ചിലെ മികച്ച സ്റ്റേഷന്‍ ആക്കി മാറ്റുന്നതിന് മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത സണ്ണി ചാക്കോ തൃശ്ശൂര്‍ ജില്ലയിലെ കൊടകര സ്വദേശിയാണ്.മൂന്ന് വര്‍ഷം വീതം മഞ്ചേരി,ചിറ്റൂര്‍ പട്ടാമ്പി,ആലത്തൂര്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്ത സണ്ണി ചാക്കോ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്