25 April 2024 Thursday

കുടുംബവഴക്കിനിടെ ഉന്തിലും തള്ളിലും ഗൃഹനാഥൻ മരിച്ചു; മക്കളും മരുമകളും റിമാൻഡിൽ

ckmnews



വെളിയങ്കോട്  ∙ കുടുംബവഴക്കിനിടെ ഉന്തിലും തള്ളിലും വെളിയങ്കോട്ട് പിതാവ് മരിച്ച സംഭവത്തിൽ മക്കളും മരുമകളും റിമാൻഡിൽ. വെളിയങ്കോട് ബീവിപ്പടി പള്ളിയകായിൽ ഹംസുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മക്കളായ ആബിദ് (35), ഫെബിന(26), മരുമകൾ അസീത (27) എന്നിവരെ പൊന്നാനി കോടതി റിമാൻഡ് ചെയ്തത്.വ്യാഴാഴ്ച രാവിലെയാണ് ഹംസു മരിച്ചത്. പെരുമ്പടപ്പ് സിഐ വി.എം.കേഴ്സൺ മാർക്കോസ് 3 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഹംസുവിന്റെ പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.