29 March 2024 Friday

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ്സാധ്യാപകൻ പിടിയിൽ

ckmnews


ചാവക്കാട്:വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ്സാധ്യാപകൻ പോലീസ് പിടിയിൽ.ചാവക്കാട് കിഴക്കേ ബ്ലാങ്ങാട് സ്വദേശിയും,മദ്രസ്സയിലെ അധ്യാപകനുമായ മുഹമ്മദ് ഖാസിം എന്നവരാണ് ചാവക്കാട് പോലീസിൻ്റെ പിടിയിലായത്.ഖാസിം പീഡിപ്പിച്ചുവെന്ന വിദ്യാർത്ഥിനിയുടെയും, ബന്ധുക്കളുടെയും പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.