19 April 2024 Friday

കടവല്ലൂരിൽ ബിജെപി സ്ഥാനാർഥിക്ക് നേരെ അക്രമം

ckmnews


പെരുമ്പിലാവ്:പെരുമ്പിലാവ് ബ്ലോക്ക് ഡിവിഷൻസ് ബിജെപി സ്ഥാനാർഥിക്ക് നേരെ അക്രമം. കടവല്ലൂർ സ്വദേശി ചക്കിങ്ങൽ നാരായണൻ മകൻ അനിൽകുമാർ 36 നെയാണ് ഒരു സംഘം അക്രമിച്ച് പരിക്കേല്‍പിച്ചത്. ഏഴരയോടെ കടവല്ലൂർ സെന്ററിൽ  നിന്ന് മടങ്ങുന്നതിനിടെ മൂന്നംഗസംഘം ബൈക്കിലെത്തി റോഡിൽ തള്ളിയിട്ട് ആയുധം ഉപയോഗിച്ച്  വെട്ടിപ്പരിക്കേല്‍പിച്ചെന്നും സംഭവത്തിനു പിന്നിൽ കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകരാണെന്നും ഭാര്യയെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി നിർത്തിയുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും അനിൽകുമാർ പറഞ്ഞു. പരിക്കേറ്റ അനിൽകുമാറിനെ ബിജെപി പ്രവർത്തകർ ചേർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.