25 April 2024 Thursday

മൈക്കെടുത്താല്‍ ഗായകന്‍ പേനയെടുത്താല്‍ എഴുത്തുകാരന്‍ പച്ചക്കറിക്കടയില്‍ പച്ച അണിഞ്ഞ് നില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ ബഹുമുഖപ്രതിഭയാണ്

ckmnews



എടപ്പാൾ: നടുവട്ടത്തെ പച്ചക്കറിക്കടക്കാരൻ വെറും ഒരു തൊഴിലാളി മാത്രമല്ല നല്ല ഒരു കലാകരൻ കൂടിയാണ്.ജീവിതയാത്രയിൽ ഇദ്ദേഹം കെട്ടിയാടിയത് നിരവധി വേഷങ്ങൾ.പ്രൊഫഷണൽ നാടകവേദികളിൽ നിറഞ്ഞ് നിന്ന ഈ കലാകരൻ ഇന്ന് നടുവട്ടത്തെ പച്ചക്കറിക്കടയിലാണ്.കലാരംഗത്ത് നിന്ന് വരുമാനം കുറഞ്ഞ കാലഘട്ടത്തിലാണ് വരുമാനം കണ്ടെത്താനായി ഈ മേഖലയിലേക്ക് കടന്ന് വന്നതെന്നും കടയുടമ കലാ സ്നേഹിയായതിനാൽ കലാരംഗവും കടയും ഒരു പോലെ കൊണ്ടു നടക്കാൻ കഴിയുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.പതിമൂന്ന് വർഷത്തെ നാടക രംഗത്തെ ജീവിതത്തിനിടയിൽ നിരവധി മേഖലകളിൽ ഇദ്ദേഹം സജീവമായിട്ടുണ്ട്.കവിതയും പാരഡി ഗാനങ്ങളും എഴുതി.നിരവധി പരസ്യചിത്രങ്ങൾക്ക് ശബ്ദം നൽകി.കാക്കിയണിഞ്ഞപ്പോള്‍ കണ്ടക്ടറായും തൃശ്ശൂർ കുറ്റിപ്പുറം പാതയിൽ ബസുകളിൽ ജോലിയെടുത്തു.ഇന്ന് പച്ചയണിഞ്ഞ് കടയിൽ നിൽക്കുന്നതിനും ഒരു കാരണം ഉണ്ട് മറ്റൊന്നും കൊണ്ടല്ല കടയുടെ പേര് ഹരിത വെജിറ്റബിൾ എന്നായതുകൊണ്ടും പ്രകൃതി പച്ചയായതിനാലുമാണ് ഈ വേഷം കടയിൽ ധരിക്കുന്നതെന്നും പടിഞ്ഞാറങ്ങാടി ഒതളൂർ സ്വദേശിയ ഉണ്ണികൃഷ്ണൻ പറയുന്നു.