19 April 2024 Friday

എംബിബിഎസ്-ബിഡിഎസ് രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍്റ് പ്രസിദ്ധീകരിച്ചു

ckmnews

2020-ലെ എംബിബിഎസ്/ബിഡിഎസ്/അഗ്രികള്‍ച്ചര്‍/വെറ്ററിനറി/ഫിഷറീസ്/ ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആയുര്‍വേദ/ ഹോമിയോ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. ഇന്നലെ രാവിലെ 11 വരെ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.

www.cee.kerala.gov.inഎന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കും. പുതുതായി ഉള്‍പ്പെടുത്തിയ പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, എസ്.യു.ടി. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് തിരുവനന്തപുരം എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് സീറ്റിലേയ്ക്കും സിഎസ്‌ഐ കാരക്കോണം മെഡിക്കല്‍ കോളജിന്റെ അധികമായി ലഭ്യമായ 50 സീറ്റുകളിലേയ്ക്കും കൂടി അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. ഹോം പേജില്‍ നിന്ന് വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കണം. നിലവില്‍ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അലോട്ട്മെന്റ് ലഭിച്ച കോളജുകളില്‍ 16 ന് വൈകുന്നേരം നാലുമണിക്കകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളില്‍ കോളേജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാക്കും. ഹെല്‍പ്പ് ലൈന്‍ നമ്ബര്‍- 0471 2525300.