28 March 2024 Thursday

സൂപ്പർ സ്റ്റാർ രജനിക്ക് എടപ്പാളിൽ നിന്നൊരു പിറന്നാൾ സമ്മാനം

ckmnews


എടപ്പാൾ: എഴുപതാം പിറന്നാളാഘോഷിക്കുന്ന തമിഴ് സൂപ്പർ സ്റ്റാർ രജിനി കാന്തിന് എടപ്പാളിൽ നിന്നൊരു പിറന്നാൾ സമ്മാനം. മണൽ ചിത്രകാരനായ ഉദയൻ എടപ്പാൾ വരച്ച മണൽ ചിത്രമാണ് രജിനി മക്കൾ മന്തരം നോർത്ത് ചെന്നൈ സിസ്ട്രിക് ഡെപ്യൂട്ടി സെക്രട്ടറി സമ്മാനിച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതാകട്ടെ തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖരും. മണൽ ചിത്രം ഫാൻസ് ഏറ്റെടുത്തതോടെ തമിഴ് നാട്ടിൽ തരംഗമായി കഴിഞ്ഞു. നാളെ നടക്കുന്ന ആഘോഷത്തിലും എടപ്പാളു കാരൻ്റെ കാവിരുത് ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.ഡയറക്ടർ സൈറ മണിയുടെ ഫെയ്സ് ബുക്ക് പേജിലും രജനികാന്ത് ഫാൻസിൻ്റെ ടിറ്റ്വറിലും ദീപക് വിക്രമിൻ്റ ടിറ്റ്വറിലും തുടങ്ങി നിരവധി പേരാണ് മണൽ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.


ദാസ് കോക്കൂര്‍