18 April 2024 Thursday

600 ഓളം കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ സമ്മാനിച്ച് ആശ്രയം കൂട്ടായ്മ

ckmnews


ചങ്ങരംകുളം:600 ഓളം കുടുംബങ്ങള്‍ക്ക് പച്ചക്കറി  കിറ്റുകള്‍ സമ്മാനിച്ച് ആശ്രയം കൂട്ടായ്മ.ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആശ്രയം എന്ന ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തകരാണ് കോവിഡ് ഭീതിയിലും ലോക്ക് ഡൗണ്‍  പ്രതിസന്ധിയിലും പ്രയാസം അനുഭവിക്കുന്ന ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ 600 ഓളം കുടുംബങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറി കിറ്റ് തയ്യാറാക്കി നല്‍കിയത്.പ്രദേശത്തെ ഒരു കൂട്ടം പ്രവാസികളും ഏതാനും സാമൂഹ്യ പ്രവര്‍ത്തകരായ യുവാക്കളുമാണ് സംഘടനയുടെ  പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന് സംഘാടകരായ റഷീദ് പടാത്ത് വികെഎം നൗഷാദ്.സിദ്ധി ചങ്ങരംകുളം,ഖാലിദ് സികെ,ഷെബി ഓവന്‍,ഷെക്കീര്‍ പള്ളിക്കര എന്നിവര്‍ പറഞ്ഞു