20 April 2024 Saturday

ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു; ഭാര്യക്ക് 5000 ദിര്‍ഹം പിഴ വിധിച്ച്‌ യുഎഇ കോടതി

ckmnews

ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‍ത ഭാര്യക്ക് റാസല്‍ഖൈമ കോടതി 5000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള മസാജ് സെന്ററിന്റെ ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളുടെ പാസ്‍വേഡ് മാറ്റുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.

അനുമതിയില്ലാതെ ഇയാളുടെ ഫോണ്‍ നമ്ബറുകള്‍ ഈ അക്കൗണ്ടുകളിലൂടെ പരസ്യപ്പെടുത്തിയതുള്‍പ്പെടെയുള്ള നടപടികള്‍ വഴിയുണ്ടായ മാനനഷ്‍ടത്തിന് 3000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്നും ഭാര്യ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ ആരോപിച്ചു.