29 March 2024 Friday

മണലുമായി പോയ ലോറി പൊലീസ് തടഞ്ഞു; ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

ckmnews

തിരുനാവായ: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കന്മനം മേടിപ്പാറയ്ക്കു സമീപം കണ്ടംപാറയിലാണു സംഭവം.

തിരുനാവായയില്‍ നിന്ന് മണല്‍ കയറ്റിപ്പോവുകയായിരുന്ന ലോറിയിലെ തൊഴിലാളിയായ സല്‍മാന്‍ ഫാരിസാണ് മരിച്ചത്. മണലുമായി പോയ ലോറി കല്‍പക‍ഞ്ചേരി പൊലീസ് തടഞ്ഞു. ഇതോടെ ഫാരിസും സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ ഓട്ടത്തിനിടയില്‍ ഫാരിസ് സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തിരൂരില്‍നിന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇതിനിടെ പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഒരു മണിക്കൂറോളം മൃതദേഹം കയറ്റിയ ആംബുലന്‍സുമായി നാട്ടുകാര്‍ റോഡില്‍നിന്നു.

തിരൂര്‍ ഡിവൈഎസ്പി കെ.എ.സുരേഷ്ബാബു സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ച ശേഷമാണ് പോസ്റ്റ്മോര്‍ട്ടത്തിനു കൊണ്ടുപോയത്.