28 March 2024 Thursday

വാഹനം മറിഞ്ഞപ്പോള്‍ പൊലീസിനെ വെട്ടിച്ച്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു; റിസോര്‍ട്ടാണെന്ന് തെറ്റിദ്ധരിച്ച്‌ ചെന്നു കയറിയത് സ്റ്റേഷനില്‍ തന്നെ! അറസ്റ്റ്

ckmnews

തൊടുപുഴ: കഞ്ചാവുമായി പൊലീസിനെ വെട്ടിച്ചു കടന്നവര്‍ റിസോര്‍ട്ടാണെന്നു തെറ്റിദ്ധരിച്ച്‌ ഓടിക്കയറിയതു പൊലീസ് സ്റ്റേഷനില്‍ തന്നെ! സംഭവത്തില്‍ മൂന്ന് കിലോ കഞ്ചാവുമായി നാല് പേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ നിന്നു കിട്ടിയ വിവരത്തെത്തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് നാലം​ഗ കുടുങ്ങിയത്. അടിമാലി 200 ഏക്കര്‍ പുത്തന്‍പുരയ്ക്കല്‍ വിനീത് (20), എറണാകുളം കൊച്ചുമഠത്തില്‍ ആദര്‍ശ് (18), അടിമാലി ഇസ്‌ലാം നഗറില്‍ സബിര്‍ റഹ്മാന്‍ (22), പതിനേഴുകാരന്‍ എന്നിവരാണു അറസ്റ്റിലായത്.

ഇന്നലെ ഉച്ചയോടെ കമ്ബംമെട്ടില്‍ പൊലീസ്, എക്സൈസ്, സെയില്‍ ടാക്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയിരുന്നു.