29 March 2024 Friday

കോവിഡ് പ്രതിസന്ധിയിലും തെരഞ്ഞെടുപ്പ് ചൂടിലും പ്രതീക്ഷയോടെ ക്രിസ്മസ് വിപണി

ckmnews


എടപ്പാൾ:ഡിസംബർ പിറന്നതോടെ കൃസ്തുമസ് വിപണി ഉണര്‍ന്നു.കോവിഡ് പ്രതിസന്ധിയിലും തെരഞ്ഞെടുപ്പ് ചൂടിലും  പ്രതീക്ഷകളോടെയാണ് വ്യാപാരികൾ ക്രിസ്മസ് വിപണിയെ ഉറ്റു നോക്കുന്നത്.പല കടകളിലും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും, സാൻ്റോ ക്ലോസ് മുഖം മൂടിയും വസ്ത്രവും,വർണ്ണ ഗോളങ്ങളും ഗ്രിൽറ്റ് പേപ്പറുകളാലും നിറഞ്ഞു കഴിഞ്ഞു.പത്ത് രൂപ മുതൽ അഞ്ഞുറ് രൂപ വരെ വില വരുന്ന നക്ഷത്രങ്ങളും പ്ലാസ്റ്റിക് എൽ ഇ ഡി സ്റ്റാറുകളും പല വിലയിൽ ലഭ്യമാക്കിയിട്ടുണ്ട് വ്യാപാരികൾ.കോവിഡ്ഭീതി ഒഴിഞ്ഞില്ലെങ്കിലും നിശ്ചലമായ വിപണിയില്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചാണ് ജനങ്ങള്‍ കൃസ്തുമസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.