25 April 2024 Thursday

കൃഷിയിടങ്ങളില്‍ പൊന്ന് വിളയിച്ച് ചിയ്യാനൂര്‍ സ്വദേശി ഖാലിദ്

ckmnews



ചങ്ങരംകുളം:കൃഷിയിടങ്ങളില്‍ പൊന്ന് വിളയിച്ച് സമൂഹത്തിന് മാതൃകയാവുകയാണ് ചിയ്യാനൂര്‍ സ്വദേശിയായ ഖാലിദ്.ബിസിനസ്സുകാരനും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖനുമായ ഖാലിദിന്റെ ഇടവേളകളിലെ പച്ചക്കറി ഉത്പാദനം സമൂഹത്തിന് തന്നെ മാതൃകയാണ്.പ്രതിസന്ധി ഘട്ടത്തിലും ഇത്തവണ ഖാലിദിന്റെ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് നൂറ് മേനിയാണ്.ദിവസേനെ നിരവധി കുടുംബങ്ങള്‍ക്ക് തന്റെ തോട്ടത്തില്‍ നിന്നുള്ള പച്ചക്കറി വില്‍പന നടത്തുന്നുണ്ട്.നാട്ടിന്‍ പുറങ്ങളില്‍ ഇത്തരത്തിലുള്ള കൃഷി രീതി ശീലമാക്കണമെന്നും ലോകം വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് നമുക്ക് നമ്മള്‍ സ്വന്തമായി കൃഷിയിറക്കുമ്പോള്‍ കിട്ടുന്ന വില മനസിലാകുകയുള്ളൂ എന്നും കാലിദ് പറയുന്നു.മത്തന്‍,കുമ്പള,പയര്‍,വെണ്ട,കുക്കമ്പര്‍,തണ്ണിമത്തന്‍ തുടങ്ങിയവയെല്ലാം തോട്ടത്തിലുണ്ടെങ്കില്‍ വെള്ളരിയാണ് വിളവെടുപ്പ് സമൃതിയാക്കിയതെന്നും ഖാലിദ് പറഞ്ഞു