20 April 2024 Saturday

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്; രണ്ടുദിവസത്തിനിടെ 560 രൂപ താഴ്ന്നു

ckmnews

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. രണ്ടുദിവസത്തിനിടെ പവന് 560 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി താഴ്ന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയില്‍ വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്. കോവിഡ് വാക്‌സിന്‍ കൊടുത്ത് തുടങ്ങിയത് ഉള്‍പ്പെടെയുള്ള ശുഭസൂചനകള്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതാണ് സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4590 രൂപയായി. ഡിസംബര്‍ ഒന്നിന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35,920 രൂപയായിരുന്നു. ഘട്ടം ഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. തുടര്‍ന്നാണ് കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണ വില കുറഞ്ഞത്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ചൊവ്വാഴ്ച ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് രണ്ടുദിവസത്തിനിടെ സമാനമായ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തി