19 April 2024 Friday

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ഉച്ചവരെ 43.59 ശതമാനം പോളിംഗ്

ckmnews

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ അഞ്ചു ജില്ലകളിലും മികച്ച പോളിംഗ് തുടരുന്നു. ഉച്ചവരെ 43.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.വയനാട് 45.04 ശതമാനം, പാലക്കാട്ട് 43.79 ശതമാനം, തൃശൂരില്‍ 43.33 ശതമാനം, എറണാകുളത്ത് 43.18 ശതമാനം, കോട്ടയത്ത് 43.67 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.