19 April 2024 Friday

അദൃശ്യ മനുഷ്യനെ തേടിയിറങ്ങിയ 15 പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

ckmnews




ചങ്ങരംകുളം:അദൃശ്യ മനുഷ്യനെ തേടിയിറങ്ങിയ 15 പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.കല്ലുര്‍മ്മ ഐനിച്ചോട് എടപ്പാള്‍ പൂക്കരത്തറ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. ചാടുകയും പറക്കുകയും വാതിലില്‍ മുട്ടുകയും ചെയ്യുന്ന അദൃശ്യ മനുഷ്യന്‍ പ്രദേശത്ത് എത്തിയെന്ന പേരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് അസമയത്ത് റോഡിലിറങ്ങിയതിനാണ് കേസെടുത്തത്.ഇതിനിടെ കല്ലുര്‍മ്മയില്‍ മണി എന്നാളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സിൽ ആരോ കല്ലെടുത്തെറിഞ്ഞ് ജനല്‍ ചില്ല് പൊട്ടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.ചങ്ങരംകുളം എസ്ഐ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി പ്രദേശത്ത് പരിശോധന നടത്തി.രാത്രി മുഴുവന്‍ ചങ്ങരംകുളം പോലീസ് പ്രദേശങ്ങളില്‍ പെട്രോളിങിലാണെന്നും ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യ ദ്രോഹികളാണെന്നും കുപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും എസ്ഐ പറഞ്ഞു