29 March 2024 Friday

ആലംകോട് കമ്മ്യൂണിറ്റി കിച്ചനിലെക്ക് ഒരു ദിവസത്തെ പച്ചക്കറികൾ നൽകി അഷ്റഫ് കോക്കൂരിന്റെ മകൾ അയ്ഷ ലിസി...

ckmnews



ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് ചങ്ങരംകുളം മറൂഷ് റസ്റ്റോറന്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് 800ഓളം അതിഥി തൊഴിലാളികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും,മറ്റുമുള്ള ഒരുദിവസത്തെ പച്ചക്കറികൾ അഷ്റഫ് കോക്കൂരിന്റെ മകൾ അയ്ഷ ലിസി നൽകി. ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രയാസമനുഭവിക്കുന്നവർക്ക് ദിവസവും രണ്ട് നേരം ഭക്ഷണം എത്തിച്ചു നൽകുന്ന ആലംകോട് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മഹത്തരമാണെന്നും, ആയതിലേക്ക് തന്നാൽ കഴിയുന്ന ഒരു ചെറിയ സഹായം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടന്നും അയ്ഷ ലിസി പറഞ്ഞു.


06-04-2020