19 April 2024 Friday

മസ്ജിദില്‍ പിറന്നാള്‍ ആഘോഷിച്ച നിഖിതമോള്‍ക്ക് SKSSF എടപ്പാള്‍ മേഖല കമ്മിറ്റി സ്നേഹോപഹാരം സമ്മാനിച്ചു

ckmnews

ചങ്ങരംകുളം:മത സൗഹാർദത്തിന്റെ വേറിട്ട മാതൃക സൃഷ്ട്ടിച്ചു ചിയ്യാനൂർ കൈപ്രവളപ്പിൽ നാരായണൻ  തന്റെ മകളുടെ പിറന്നാൾ ആഘോഷം പള്ളി മുറ്റത്ത് മദ്രസ വിദ്യാർത്ഥികളോടൊപ്പം നടത്തി  മാതൃകയായി. നാരായണന്‍ പ്രിയ ദമ്പതികളാണ് തങ്ങളുടെ കണ്‍മണിയുടെ പിറന്നാളാഘോഷം വീടിനടുത്തുള്ള ജുമാമസ്ജിദില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം വിളമ്പി ആഘോഷമാക്കിയത്.  മതത്തിന്റെയും ജാതീയതയുടെയും പേരില്‍ ഭിന്നിപ്പിക്കാനൊരുങ്ങുന്നവര്‍ക്ക് മുന്നിൽ ബന്ധങ്ങളെ ദൃഢമാക്കി നാട്ടിലെ സൗഹാര്‍ദ്ധങ്ങള്‍ നിലനിര്‍ത്താനുമാണ് ഇത്തരം ഒരു പിറന്നാളാഘോഷം ഒരുക്കാന്‍ കാരണമെന്ന് നാരായണന്‍ പറഞ്ഞു. മത സൗഹാർദത്തിന്റെ വേറിട്ട മാതൃക സൃഷ്ട്ടിച്ചു  ഒന്നാം പിറന്നാൾ ആഘോഷിച്ച നിഖിത മോൾക്ക് SKSSF  എടപ്പാൾ മേഖല കമ്മിറ്റിയുടെ സ്നേഹോപഹാരം ചങ്ങരംകുളം ടൗൺ പള്ളി ഇമാം നൗഫൽ ഹുദവി കൈമാറി. എടപ്പാൾ മേഖല വൈസ് പ്രസിഡന്റ് യഹിയ ഫൈസി ഐനിചുവട്,സെക്രട്ടറി ഷഫീഖ് ആലംകോട്, വർക്കിങ് സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ അമയിൽ,

ഖാദർ ഹാജി ആലംകോട്, മുസ്ഥഫ ചിയ്യാനൂർ, സലാം ചിയ്യാനൂർ , മൻസൂർ, മഹ്ഷൂഖ്, സവാദ്, ആശിഖ്,നസീർ ചിയ്യാനൂർഎന്നിവരും സംബന്ധിച്ചു.