29 March 2024 Friday

കര്‍ഷക സമരം; ഡല്‍ഹിയില്‍ കൊ​ടും ​ത​ണു​പ്പി​ല്‍ യു​വ​ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

ckmnews

കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ സ​മ​രം​ചെ​യ്തി​രു​ന്ന ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി സ​മ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന അ​ജ​യ് മോ​റെ (32) എ​ന്ന ക​ര്‍​ഷ​ക​നാ​ണു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ജ​യ് മോ​റെയെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. ഹ​രി​യാ​ണ സോ​നി​പ​ത്ത് സ്വ​ദേ​ശി​യാ​ണ് അ​ജ​യ്. ഹൈ​പ്പോ​തെ​ര്‍​മി​യ​യാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യി​രു​ന്നു അ​ജ​യ്. അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക്​ മുന്നില്‍ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി അഞ്ചിന നിര്‍ദേശങ്ങളാണ്​ കര്‍ഷകര്‍ക്ക്​ മുന്നില്‍ കേന്ദ്രം വെച്ചത്​. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന്​ കര്‍ഷക സംഘടനകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത്​ ഷായും കര്‍ഷകസംഘടനകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്​ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയത്​.