28 March 2024 Thursday

കെ എസ് ടി എ മുപ്പതാം ബ്രാഞ്ച് സമ്മേളനം വട്ടംകുളത്ത് നടന്നു

ckmnews



എടപ്പാൾ: വട്ടംകുളം കെ എസ് ടി എ  മുപ്പതാം ബ്രാഞ്ച് സമ്മേളനം ജി ജെ ബി എസിൽ നടന്നു. ജില്ലാ എക്സിക്യൂട്ടീവ് അംഗംരഘുമാഷ് സമ്മേളനം ഉദ്ഘടനം  ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് ഷാനിബ അധ്യക്ഷത വഹിച്ചു.കെ ബാബു രക്തസാക്ഷി അനുശോചന പ്രമേയം അവതരിപ്പിച്ചു.ജിഷ വി നായര്‍ അനുശോചന പ്രമേയവും ജിജി വര്‍ഗ്ഗീസ് സംഘടനറിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ട് വികെ നൗഫലും അവതരിപ്പിച്ചു.സി ഹരിദാസന്‍,കെപി സാവിത്രി,ബേബി ഉഷ,സുരേഷ് ബാബു,ടി മനോജ് എന്നിവര്‍ സംസാരിച്ചു.