10 August 2020 Monday

ലോക്ക് ഡൗണ്‍ ലംഘിച്ച് പാതിരാക്ക് കാമുകിയെ കാണാനിറങ്ങിയ യുവാവ് കുടുങ്ങി

ckmnews


പൊന്നാനി:ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാതിരാത്രിയില്‍ കാമുകിയെ കാണാനിറങ്ങിയ കാമുകന്‍ പൊന്നാനി പോലീസിന്റെ വലയിലായി.കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ എടപ്പാള്‍ പാറപ്പുറത്താണ് സംഭവം.വാതിലില്‍ മുട്ടുകയും ചാടുകയും പറക്കുകയും ചെയ്യുന്ന അദൃശ്യ മനുഷ്യന്‍ പ്രദേശത്ത് ഇറങ്ങിയതായുള്ള വ്യാജ പ്രചരണങ്ങള്‍ കൂടിയതോടെ രാത്രി കാലങ്ങളില്‍ യുവാക്കള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങുന്നത് വര്‍ദ്ധിച്ചിരുന്നു.ഇതോടെയാണ് പ്രദേശത്ത് പോലീസ് പെട്രോളിങ്ങും പരിശോധനയും ശക്തമാക്കിയത്.പോലീസിന്റെ പരിശോധനയില്‍ കുടുങ്ങിയതാവട്ടെ ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിയ കാമുകനാണ്.പുത്തന്‍പള്ളി സ്വദേശിയായ 20 വയസ്സുകാരനാണ് കാമുകിയെ കാണാന്‍ രാത്രി പൊന്നാനിയില്‍ എത്തിയത്.

ckmnews