29 March 2024 Friday

വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍രേഖകള്‍ കൈയില്‍ കരുതണം

ckmnews

കോഴിക്കോട്: പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകന്‍ പ്രവേശിക്കുമ്ബോഴും പ്രിസൈഡിങ് ഓഫീസറുടെയോ പോളിംഗ് ഓഫീസറുടെയോ മുമ്ബാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയോ അല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പോ ഹാജരാക്കേണ്ടതാണ്.

വോട്ട് രേഖപ്പെടുത്തുന്നതിന് പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്ബോള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ് പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ട് പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്ബ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.