24 April 2024 Wednesday

ആലംകോട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലും ശക്തമായ മത്സരം

ckmnews

ആലംകോട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലും ശക്തമായ മത്സരം


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ആലംകോട് പഞ്ചായത്തിലെ കക്കിടിക്കല്‍ പ്രദേശം ഉള്‍പ്പെടുന്ന രണ്ടാം വാര്‍ഡിലും ശക്തമായ മത്സരം.വിജയം ഉറപ്പിക്കാന്‍ മുന്നണികള്‍ കടുത്ത പ്രചലണമാണ് വാര്‍ഡില്‍ നടത്തുന്നത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിലെ സികെ അശറഫും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ എം ഹരിദാസനും,എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ അട്ടയില്‍കുന്ന് ധനീഷുമാണ് മൂന്ന് മുന്നണികള്‍ക്ക് വേണ്ടി മത്സരരംഗത്തുള്ളത്.