25 April 2024 Thursday

ഫാത്വിമദിൽഷാ ബിൻതിന് ചേലക്കടവ് നജ്മുൽ ഹുദാ മദ്റസ കമ്മിറ്റിയുടെ ആദരം

ckmnews



 ചങ്ങരംകുളം:സമസ്ത കേരള സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ അന്താരാഷ്‌ട്ര തലത്തിൽ നടത്തിയ പത്താംതരം പൊതുപരീക്ഷയിൽ നന്നംമുക്ക് റേഞ്ചിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിച്ച മൂക്കുതല ചേലക്കടവ് നജ്‌മുൽ ഹുദാ മദ്റസയിലെ ഫാത്വിമദിൽഷാ ബിൻത് അബ്ദുൽ ഖാദിർ എന്ന മിടുക്കിയെ ചേലക്കടവ് നജ്മുൽ ഹുദാ മദ്റസ കമ്മിറ്റി ഭാരവാഹികളു൦ ഉസ്താദുമാരു൦ വിദ്യാർത്ഥികളു൦ ചേർന്ന യോഗത്തിൽ അഭിനന്ദിച്ചു.കൂടാതെ ഉന്നത വിജയം നേടിയ അമീൻ,മുഹമ്മദ് മുസ്തഫ,റിഷാന നസ്റിൻ എന്നിവരേയും അനുമോദിച്ചു.20 ന് റെയ്ഞ്ച്തല കലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചേലക്കടവ് നജ്മുൽ ഹുദാ മദ്റസാ വിദ്യാർത്ഥികളെ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും  അഭിനന്ദിച്ചു. സ്വദ൪ മുഅല്ലിം ശിഹാബ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഹല്ല് സെക്രട്ടറികെവിഎം.ഫെെസൽ സ്വാഗതം പറയുകയും ഇസ്മാഈൽ ബാഖവി ഉസ്താദ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്ടി വി എ റഹീംസ്വാഗത സംഘം ഭാരവാഹി. ടി വി അശ്റഫ് ഉനെെസ് മുഈനി മുഹമ്മദ് മുസ്ലിയാർ, ഷാഫി കെ വി,കെ വി എ. കാദർ,മുസ്തഫ എം പി   എന്നിവർ സംസാരിച്ചു.