29 March 2024 Friday

കര്‍ഷക സമരത്തില്‍ പങ്കെടുത്ത കെ.കെ രാഗേഷ് എം.പിയെ അറസ്റ്റ് ചെയ്തു

ckmnews

ഡല്‍ഹി : കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ കെ.കെ രാഗേഷ് എം.പിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.രാഗേഷ് എം.പിയെ കൂടാതെ കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദാസിനെയും അറസ്റ്റ് ചെയ്തു.കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും വീട്ടുതടങ്കലിലാണെന്ന് ആം ആദ്മി പാര്‍ട്ടിയും അറിയിച്ചു.

സിംഗു അതിര്‍ത്തിയില്‍ നേരിട്ടെത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ന് രാവിലെയാണ് വീട്ടുതടങ്കലിലാക്കിയതെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

അതേസമയം കര്‍ഷക സമരത്തിന് പങ്കെടുക്കാന്‍ പുറപ്പെടവെ ഭീം ആ‌ദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും പൊലീസ് ‌കസ്‌റ്റഡിയിലെടുത്തു. സി.പി.എം നേതാവ് സുഭാഷിണി അലി വീട്ടുതടങ്കലിലാണ്. മറിയം ധാവ്‌ലെ, അമ്രാ റാം എന്നീ സി പി എം നേതാക്കളും പോലീസ് കസ്റ്റഡിയിലാണ്.