19 April 2024 Friday

പെരുമ്ബാവൂരില്‍ ബെഡ് കമ്ബനിയില്‍ തീപിടിത്തം

ckmnews

പെരുമ്ബാവൂര്‍: സൗത്ത് ഇരിങ്ങോള്‍ പീച്ചനാംമുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫൈബര്‍ ക്യൂന്‍ ബെഡ് കമ്ബനിയില്‍ ഇന്ന് പുലര്‍ച്ചെ തീപിടിത്തം. പെരുമ്ബാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം നാല് മണിക്കൂര്‍ നേരത്തെ ശ്രമഫലമായി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് പെരുമ്ബാവൂര്‍, മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്നായി എത്തിയ അഞ്ച് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചാണ് തീ അണക്കാനായത്. രണ്ടായിരത്തിലധികം ബെഡ് കത്തിനശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഏകദേശം 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്ബാവൂര്‍ ഫയര്‍ഫോഴ്സ് ഓഫീസര്‍ എന്‍.എച്ച്‌ അസൈനാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. പെരുമ്ബാവൂര്‍ സ്വദേശി ബിജുവിന്റേതാണ് സ്ഥാപനം.