ഒാടിെക്കാണ്ടിരുന്ന ടാങ്കറില്‍നിന്ന് ഇന്ധനം ചോര്‍ന്നു; ഫയര്‍ഫോഴ്സ് ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍നിന്ന് ഇന്ധനം ചോര്‍ന്നു. നാട്ടുകാര്‍ കൃത്യസമയത്ത് ഫയര്‍ഫോഴ്സിനെ അറിയിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച വൈകീട്ട് 5.30 ഒാെട കണ്ണന്‍വര്‍ക്കി പാലത്തിന് സമീപമായിരുന്നു സംഭവം.
എറണാകുളത്തുനിന്നും പന്തളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് പെട്രോള്‍ ചോര്‍ന്നത്. സ്വന്തമായി ചോര്‍ച്ച അടക്കാന്‍ ലോറി ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ ഇന്ധനത്തിെന്റ ഗന്ധം പരക്കുകയും നാട്ടുകാര്‍ എത്തി ഫയര്‍ഫോഴ്സിനെ വിളിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്സ് എത്തി വാഹനത്തിലെ ചോര്‍ച്ച നിയന്ത്രിച്ച് നഗരത്തിലെ പെട്രോള്‍ പമ്ബിലേക്ക് ഇന്ധനം മാറ്റി.
4000 ലിറ്റര്‍ പെട്രോളും 8000 ലിറ്റര്‍ ഡീസലുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ടാങ്കറിെന്റ കീഴ്ഭാഗത്ത് ഉണ്ടായ ചോര്‍ച്ച എംസീലും റബര്‍ ഷീറ്റുമുപയോഗിച്ച് അഗ്നിശമന സേന നിയന്ത്രിക്കുകയായിരുന്നു. തുടര്‍ന്നും ഇറ്റ് വീണുകൊണ്ടിരുന്ന പെട്രോള്‍ ശേഖരിക്കാന്‍ വാഹനത്തിനടിയില്‍ ബക്കറ്റും ഘടിപ്പിച്ചു. ഇതേ അവസ്ഥയില്‍ വാഹനം ഒാടിച്ച് വഴിച്ചേരിയിലെ സര്‍ക്കാര്‍ പമ്ബിലെത്തിയെങ്കിലും പ്രീമിയം ഇന്ധനമായതിനാല്‍ അത് ശേഖരിക്കാന്‍ സംവിധാനമുണ്ടായിരുന്നില്ല. പിന്നീട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ ഇന്ത്യന്‍ ഓയില്‍ പമ്ബിലേക്കെത്തിക്കുകയായിരുന്നു.
ഇവിടെ ടാങ്കര്‍ എത്തിച്ചെങ്കിലും ഒ.ടി.പി. സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക്ക് ആയതിനാല്‍ ഹൈഡ്രോളിക് ലോക്ക് കട്ടര്‍ ഉപയോഗിച്ച് മുറിക്കേണ്ടി വന്നു. ഈ സമയം തീ ഉണ്ടാകാതിരിക്കാന്‍ പതയും വെള്ളവും ഉപയോഗിച്ചു ശ്രദ്ധാപൂര്‍വമാണ് ഇത് ചെയ്തത്. തുടര്‍ന്ന് ഇന്ധനം പമ്ബില്‍ ശേഖരിക്കുകയായിരുന്നു. ഇതേസമയം പമ്ബിെന്റ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇതുവഴിയുള്ള ഗതാഗതവും പൊലീസ് നിയന്ത്രിച്ചു.
ചെറിയ തീപ്പൊരി പോലും വന്‍ അപകടത്തിനിടയാക്കുന്ന സാഹചര്യമായിരുന്നെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ധനം നീക്കിയതിന് ശേഷം പമ്ബില്‍ ഉള്‍പ്പെടെ തീപിടുത്തം ഒഴിവാക്കാനായി ഫോമിങ് നടത്തിയാണ് അഗ്നിരക്ഷാസേന മടങ്ങിയത്. ലോറിയില്‍ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
അഗ്നിശമന സേന സ്റ്റേഷന് ഒാഫീസര്‍ ഡി. ബൈജു, അസിസ്റ്റന്റ് സ്റ്റേഷന് ഒാഫീസര്‍ ആര്. ഗീരീഷ്, സീനിയര്‍ ഫയര്‍ ഒാഫീസര്‍ സലിം കുമാര്‍, ഫയര്‍ ഒാഫീസര്‍മാരായ ജയകൃഷ്ണന്, മുഹമ്മദ് സാലിഹ്, സി.കെ. വിഷ്ണു, അര്ജുന്, സുജിത്ത്, അനീഷ്, അരുണ്‍ രാജ്, ഡ്രൈവര്‍മാരായ അഭിലാഷ്, സെല്‍വരാജ്, ബിനു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പെങ്കടുത്തു