25 April 2024 Thursday

എസ്.കെ പൊറ്റെക്കാട്ടിൻ്റെ നോവൽ 'ഒരു ദേശത്തിൻ്റെ കഥ': ചർച്ച സംഘടിപ്പിച്ചു

ckmnews

എസ്.കെ പൊറ്റെക്കാട്ടിൻ്റെ നോവൽ 'ഒരു ദേശത്തിൻ്റെ കഥ': ചർച്ച സംഘടിപ്പിച്ചു  ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നടത്തി വരുന്ന പ്രതിവാര പുസ്തക ചർച്ചയിൽ ജ്ഞാനപീഠ പുരസ്കാരം നേടിയ എസ്.കെ പൊറ്റേക്കാട്ടിൻ്റെ വിഖ്യാത നോവൽ 'ഒരു ദേശത്തിൻ്റെ കഥ' ചർച്ച ചെയ്തു. കൃതിയെ അടിസ്ഥാനമാക്കി കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡൻ്റ് എം.ശ്രീധരൻ മോഡറേറ്ററായി. സി. വിജയൻ, പി. വേണുഗോപാൽ, സി.എം ബാലാമണി, കെ.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ബി. രാജലക്ഷ്മി ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.