28 March 2024 Thursday

ആലംകോട് കമ്മ്യൂണിറ്റി കിച്ചനിലെക്ക് ഒരു ദിവസത്തെ പച്ചക്കറി,പലചരക്ക് സാധനങ്ങളും വിതരണം ചെയ്ത് ആലംകോട് പഞ്ചായത്ത് വനിത സഹകരണ സംഘം...

ckmnews

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് ചങ്ങരംകുളം മറൂഷ് റസ്റ്റോറന്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് 800ഓളം അതിഥി തൊഴിലാളികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും,മറ്റുമുള്ള ഒരുദിവസത്തെ പച്ചക്കറി,പലചരക്ക് സാധനങ്ങൾ ആലംകോട് പഞ്ചായത്ത് വനിതാ സഹകരണ സംഘം (Rgd No: M940) ഭാരവാഹികളായ സിന്ദു മോഹനും,എ.കെ പ്രീതിയും ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിലിനും,സെക്രട്ടറി റ്റി വിനോദ് കുമാറിനും കൈമാറി.ഗ്രാമ പഞ്ചായത്ത് വൈ:പ്രസിഡണ്ട് എം.കെ അൻവർ അംഗങ്ങളായ അലി പരുവിങ്ങൽ,ആയിഷ ഹസൻ,അംബിക ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.


06-04-2020