28 March 2024 Thursday

കെ സി അഹമ്മദ് ഒൻപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ ബി ശിവദാസൻ നിർദ്ധന കുടുംബങ്ങൾക് ടി വി വിതരണം ചെയ്തു.

ckmnews



ചങ്ങരംകുളം ;പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച കെ സി . അഹമ്മദിന്റെ  ഒൻപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചുമട്ടു തൊഴിലാളിയായ കെ ബി ശിവദാസൻ നിർദ്ധന കുടുംബങ്ങൾക് ഓൺലൈൻ പഠന ആവിശ്യത്തിന് ടി വി  വിതരണം ചെയ്തു.തന്റെ പ്രിയപ്പെട്ട നേതാവിന്റെ സമരണക്കായാണ് ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ കെ ബി ശിവദാസൻ വര്‍ഷം തോറും നിർദ്ധന കുടുംബങ്ങൾക്ക് സഹായങ്ങള്‍ നൽകുന്നത് .ഇത്തവണ രണ്ടു കുടുംബങ്ങൾക്ക് ടി വി യും ഡയാലിസിസ് രോഗികൾക്ക് ധന സഹായവും നൽകി .