24 April 2024 Wednesday

ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയില്‍ നിരോധനാജ്ഞ

ckmnews

കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി രണ്ട് വരെ നിരോധനാജ്ഞ തുടരും.

ഡല്‍ഹി-യു.പി അതിര്‍ത്തി പ്രദേശമായ നോയിഡ ഉത്തര്‍പ്രദേശിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഡല്‍ഹിയോട് ഏറ്റവും അടുത്ത് കിടക്കുന്ന പ്രദേശമാണ്. ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായാണ് 144 പ്രഖ്യാപിച്ചതെന്നാണ് യോഗി ാദിത്യനാത് സര്‍ക്കാറിന്‍റെ വാദം.

അതേസമയം, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ് രിവാള്‍ ഇന്ന് സിങ്കു അതിര്‍ത്തിയിലെത്തും. കര്‍ഷകര്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തും. അതേസമയം, നാളത്തെ ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആര്‍.എസ്.എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് വ്യക്തമാക്കി.