28 March 2024 Thursday

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

ckmnews


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 327 ആയി. 266 നിലവിൽ ചികിത്സയിലുണ്ട്. കാസർകോട് 9 പേർക്കും മലപ്പുറത്ത് 2 പേർക്കും കൊല്ലത്തും പത്തനംതിട്ടയിലും ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ ബാധിച്ച് 18 മലയാളികളാണ് മരിച്ചത്. അമേരിക്കയിലാണ് കൂടുതൽ മരണം. ഇവിടെ 8 മലയാളികൾ മരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അവലോകന യോഗത്തിനു ശേഷം പറഞ്ഞു.