24 April 2024 Wednesday

തദ്ദേശ തെരെഞ്ഞെടുപ്പ് പ്രചരണം മുറുകുന്നു സ്ഥാനാര്‍ത്ഥികള്‍ അവസാന ഘട്ട പ്രചരണങ്ങളിലേക്ക്

ckmnews


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികള്‍ പ്രചരണം ശക്തമാക്കി.വിവിധ പഞ്ചായത്ത് ബ്ളോക്ക് ജില്ലാ സ്ഥാനാര്‍ത്ഥികള്‍ അവസാന ഘട്ട പ്രചരണങ്ങളിലേക്ക് കടക്കുകയാണ്.കുടുംബ യോഗങ്ങളും വീടുകള്‍ കയറിയുള്ള പ്രചണങ്ങളുമായി ഗ്രാമങ്ങള്‍ കയ്യടക്കുകയാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും.പരസ്യ പ്രചരണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കാണ് സ്ഥാനാര്‍ത്ഥികള്‍ മുന്‍തൂക്കം നല്‍കുന്നത്.