19 April 2024 Friday

എസ്.ഡി.പി.ഐ സ്ഥാനാർത്ഥി സംഗമം നടത്തി

ckmnews

എസ്.ഡി.പി.ഐ സ്ഥാനാർത്ഥി സംഗമം നടത്തി


എടപ്പാൾ:എസ്.ഡി.പി.ഐ എടപ്പാൾ മേഖല കമ്മിറ്റി  സ്ഥാനാർത്ഥി സംഗമം നടത്തി. ശനിയാഴ്ച അയങ്കലം മഠത്തിൽപ്പടിയിൽ വെച്ച് നടന്ന സ്ഥാനാർത്ഥി സംഗമം  എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ: കെ.സി നസീർ ഉദ്ഘാടനം ചെയ്തു. എടപ്പാൾ മേഖല കമ്മിറ്റിക്ക് കീഴിൽ 34 സ്ഥാനാർത്ഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. മുഴുവൻ സ്ഥാനാർത്ഥികളും പൂർണ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അവർ പറഞ്ഞു. എസ്.ഡി.പി.ഐ എടപ്പാൾ മേഖല ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സൈനുദ്ധീൻ അയങ്കലം അദ്യക്ഷത വഹിച്ച പരിപാടിയിൽ ഹസ്സൻ ചിയാനൂർ വിഷയാവതരണം നടത്തി. ഇലക്ഷൻ കമ്മിറ്റി കൺവീനർ റഫീഖ് മാന്തടം, റഷീദ് കാഞ്ഞിയൂർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.